പാലക്കാട്: (www.kvartha.com 06.11.2021) വാഹനപരിശോധനയ്ക്കിടെ കാറില്‍ നിന്ന് നാല് ചാക്ക് കഞ്ചാവ് പിടികൂടി. കഞ്ചിക്കോട് എക്സൈസ് സംഘത്തിന്റെ വാഹന പരിശോധനയ്ക്കിടെയാണ് കാര്‍ നിര്‍ത്താതെ പോയ കാറില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. അമിത വേഗതയില്‍ പോയ കാര്‍ ടാങ്കറിലും ഇരുചക്രവാഹനത്തിലും ഇടിച്ചു. ടയര്‍ പൊട്ടിയതോടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചുനിന്നു.
സംഭവത്തെ തുടര്‍ന്ന് മഞ്ചേരി സ്വദേശികളായ രാജേഷ്, ശിഹാബ് എന്നിവരെ എക്‌സൈസ് പിടികൂടി. ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. നാലുചാക്കുകളിലായി നൂറുകിലോയോളം കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു. പാലക്കാട് എക്സൈസ് സ്പെഷ്യല്‍ സെല്‍ ആണ് പരിശോധന നടത്തിയത്.
Keywords: Palakkad, News, Kerala, Car, Arrest, Crime, Seized, Cannabis seized in Palakkad; Two arrested