Follow KVARTHA on Google news Follow Us!
ad

നൈജറില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ തീപിടിത്തം; 26 കുട്ടികള്‍ മരിച്ചു

ആഫ്രികന്‍ രാജ്യമായ നൈജറില്‍ സ്‌കൂള്‍ കെട്ടിടത്തിന് തീപിടിച്ച് 26 കുട്ടികള്‍ മരിച്ചു News, World, Accident, Fire, School, Injured, Death, Children
നീയമീ: (www.kvartha.com 09.11.2021) ആഫ്രികന്‍ രാജ്യമായ നൈജറില്‍ സ്‌കൂള്‍ കെട്ടിടത്തിന് തീപിടിച്ച് 26 കുട്ടികള്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ നൈജറില്‍ വൈക്കോലും മരവും ഉപയോഗിച്ച് നിര്‍മിച്ച സ്‌കൂളിലാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക ഗവര്‍ണര്‍ വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് വ്യക്തമാക്കി. 

'ഇതുവരെ 26 കുട്ടികള്‍ മരിച്ചതായും 13 പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. അഞ്ച്-ആറ് വയസ് പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്' എന്നും മറാഡി സിറ്റി മേയര്‍ ചായ്ബൗ അബൂബകര്‍ പറഞ്ഞു. 

News, World, Accident, Fire, School, Injured, Death, Children, At least 26 children die in Niger school fire

നൈജറിലെ സ്‌കൂളുകളില്‍ ഭൂരിഭാഗവും വൈക്കോലും തടിയും ഉപയോഗിച്ചു നിര്‍മിച്ചവയാണ്. പല സ്‌കൂളുകളിലും കുട്ടികള്‍ നിലത്തിരുന്നാണ് പഠനം നടത്തുന്നത്. 

Keywords: News, World, Accident, Fire, School, Injured, Death, Children, At least 26 children die in Niger school fire 

Post a Comment