കാലികറ്റ് സര്‍വകലാശാല ബിരുദ, പി ജി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 


തേഞ്ഞിപ്പലം: (www.kvartha.com 07.11.2021) കാലികറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം വഴി 2021-22 അധ്യയന വര്‍ഷം നടത്തുന്ന ബിരുദ, പി ജി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 25 വരെ പിഴയില്ലാതെയും 30 വരെ 100 രൂപ പിഴയോടെയും ഓണ്‍ലൈനായി അപേക്ഷിക്കാം. രെജിസ്‌ട്രേഷനുള്ള ലിങ്ക് www(dot)sdeuoc(dot)ac(dot)inല്‍ ലഭ്യമാണ്. 

അപേക്ഷ സമര്‍പിക്കുന്നതിന് മുമ്പ് പ്രവേശന നിയമാവലിയും ഫീസ് വിവരങ്ങളുമടങ്ങുന്ന പ്രോസ്‌പെക്ടസ് പരിശോധിച്ച് വ്യക്തത നേടണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പിച്ച് അഞ്ചു ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട് വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ നേരിട്ടോ ഡയറക്ടര്‍, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലികറ്റ് യൂനിവേഴ്‌സിറ്റി, കാലികറ്റ് യൂനിവേഴ്‌സിറ്റി പി ഒ-673635 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ എത്തിക്കണം. 

കാലികറ്റ് സര്‍വകലാശാല ബിരുദ, പി ജി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഫോണ്‍: 0494 2407 356, 2400288, 2660 600. ലോഗിന്‍ പ്രശ്‌നങ്ങള്‍ക്ക് sdeadmission2021@uoc(dot)ac(dot)in, മറ്റു സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് digitalwing@uoc(dot)ac(dot)in എന്നീ മെയിലുകളില്‍ ബന്ധപ്പെടാം. മറ്റു വിവരങ്ങള്‍ക്ക്: drsde@uoc(dot)ac(dot)in, dsde@uoc(dot)ac(dot)in

Keywords:  News, Kerala, Education, Application, Calicut University, Degree, PG, Apply for Calicut University Degree and PG courses
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia