Follow KVARTHA on Google news Follow Us!
ad

തീയേറ്ററുകളില്‍ ആവേശം നിറച്ച് രജനികാന്തിന്റെ 'അണ്ണാത്തെ'; ആദ്യദിനം തമിഴ് നാട്ടില്‍നിന്ന് നേടിയത് 34.92 കോടി

ദീപാവലി ദിനത്തിലാണ് രജനികാന്ത് നായകനായി എത്തിയ 'അണ്ണാത്തെ' Chennai, News, National, Cinema, Entertainment, Actor, Rajanikanth, Theater
ചെന്നൈ: (www.kvartha.com 05.11.2021) ദീപാവലി ദിനത്തിലാണ് രജനികാന്ത് നായകനായി എത്തിയ 'അണ്ണാത്തെ' തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. തമിഴ്‌നാട് തീയേറ്ററുകളില്‍ ആവേശവും ആരവും നിറച്ച് സിരുത്തൈ ശിവ സംവിധാനം ചെയ്ത 'അണ്ണാത്തെ' പ്രദര്‍ശനം തുടരുകയാണ്. 34.92 കോടിയാണ് ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് ആദ്യ ദിവസം നേടിയത്.

പുതുമയില്ലാത്ത പ്രമേയം എന്ന വിമര്‍ശനവും അണ്ണാത്തെയ്ക്ക് നേരിടേണ്ടിവരുന്നു. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത് എന്നാണ് റപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. രജനികാന്തും ശിവയും ഒന്നിച്ച ചിത്രത്തിന് ആവേശകരമായ വരവേല്‍പ് തന്നെയാണ് ആരാധകര്‍ നല്‍കിയത്. മലയാളി താരം കീര്‍ത്തി സുരേഷും പ്രധാന വേഷത്തില്‍ എത്തുന്ന അണ്ണാത്തെയില്‍ നയന്‍താര, ഖുശ്ബു, മീന, പ്രകാശ് രാജ്, സൂര്യ തുടങ്ങി  ഒട്ടേറെ പേരുണ്ട്.

Chennai, News, National, Cinema, Entertainment, Actor, Rajanikanth, Theater, Annaatthe box office collection Day 1: Rajinikanth film gets a grand opening

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം തിയേറ്ററുകളില്‍ പലയിടത്തും 50 ശതമാനം സീറ്റിംഗ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പ്രതികൂല സാഹചര്യത്തിലും മികച്ച കളക്ഷന്‍ തന്നെയാണ് 'അണ്ണാത്തെ' സ്വന്തമാക്കിയത്. ഇന്‍ഡ്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും അണ്ണാത്തെയ്ക്ക് മികച്ച വരവേല്‍പ് ലഭിച്ചിട്ടിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ഓസ്ട്രേലിയയില്‍ 11 മണിക്ക് മുന്നേ തന്നെ 63 ലക്ഷം രൂപയാണ് അണ്ണാത്തെ നേടിയത്. സിംഗപ്പൂരില്‍ ആദ്യം ദിവസം ചിത്രം നേടിയത് രണ്ട് കോടിയാണ്. മലേഷ്യയില്‍ ഏറ്റവും രണ്ടാം സ്ഥാനത്ത് ആണ് അണ്ണാത്തെ. ഒന്നാമത് എറ്റേണല്‍സാണ്. 

Keywords: Chennai, News, National, Cinema, Entertainment, Actor, Rajanikanth, Theater, Annaatthe box office collection Day 1: Rajinikanth film gets a grand opening

Post a Comment