അബൂദബി: (www.kvartha.com 07.11.2021) എയര്‍ അറേബ്യയുടെ കോഴിക്കോട്-അബൂദബി സെര്‍വീസ് തുടങ്ങി. എയര്‍ അറേബ്യയുടെ അബൂദബിയിലേക്കുള്ള പുതിയ സര്‍വീസ് ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഉണ്ടാകുക. ശനിയാഴ്ച രാവിലെ 5.30 മണിക്ക് കരിപ്പൂരിലെത്തിയ വിമാനത്തിന് വിമാനത്താവള അതോറിറ്റിയുടെ നേതൃത്വത്തില്‍ വാടെര്‍ സല്യൂട് നല്‍കി സ്വീകരിച്ചു.
നവംബര്‍ 14 മുതലാണ് സെര്‍വീസ് പ്രഖ്യാപിച്ചിരുന്നതെങ്കിലും യാത്രക്കാരുടെ ബുകിങ് കൂടിയതോടെ സെര്‍വീസ് ശനിയാഴ്ച മുതല്‍ ആരംഭിക്കുകയായിരുന്നു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പുലര്‍ചെ 5.25 മണിക്ക് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 8.10 മണിക്ക് അബൂദബിയിലെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 11.30 മണിക്ക് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം പുലര്‍ചെ അഞ്ചിന് കരിപ്പൂരിലെത്തും.
Keywords: Abu Dhabi, News, Gulf, World, Airport, Flight, Air Arabia launches Kozhikode-Abu Dhabi service