Follow KVARTHA on Google news Follow Us!
ad

സിയാറലിയോണില്‍ ഇന്ധനടാങ്കെറിന് തീപിടിച്ചു; 91 പേര്‍ വെന്തുമരിച്ചു

ആഫ്രികന്‍ രാജ്യമായ സിയാറലിയോണ്‍ തലസ്ഥാനമായ ഫ്രീടൗണില്‍ ഇന്ധനടാങ്കറിന് News, World, Fire, Accident, Death, Injured, Sierra Leone
ഫ്രീടൗണ്‍: (www.kvartha.com 06.11.2021) ആഫ്രികന്‍ രാജ്യമായ സിയാറലിയോണ്‍ തലസ്ഥാനമായ ഫ്രീടൗണില്‍ ഇന്ധനടാങ്കെറിന് തീപിടിച്ചുണ്ടായ സ്ഫോടനത്തില്‍ 91 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റവരില്‍ 30ഓളം പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപോര്‍ട്. അപകടം നടന്ന തെരുവിലുണ്ടായിരുന്നവരും കാറില്‍ യാത്ര ചെയ്തവരും മരണപ്പെട്ടവരിലുണ്ട്. 

91 മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് നീക്കം ചെയതതായി ഒരു റെഡ് ക്രോസ് വളണ്ടിയാര്‍ മാധ്യമങ്ങളെ അറിയിച്ചു. വാഹനപകടത്തെ തുടര്‍ന്ന് ഒരു വാഹനത്തിന് തീപിടിച്ചതാണ് അപകടത്തിന് കാരണമെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു. ടാങ്കെര്‍ കത്തിയതിനെ തുടര്‍ന്ന് തീ പടരുകയും നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്യുകയായിരുന്നു.

News, World, Fire, Accident, Death, Injured, Sierra Leone, cl

Keywords: News, World, Fire, Accident, Death, Injured, Sierra Leone, 91 Dead In Fuel Tanker Blast In Sierra Leone Capital

Post a Comment