കൊല്ലം: (www.kvartha.com 08.11.2021) അഞ്ചലില്‍ നല്‍കുന്ന തുകയുടെ ഇരട്ടി നല്‍കാം എന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയെന്ന കേസില്‍ മൂന്നുപേര്‍ പിടിയില്‍. മധുര സ്വദേശികളായ വീരഭന്ദ്രന്‍, മണികണ്ഠന്‍, സിറാജ്ജുദ്ധീന്‍ എന്നിവരാണ് പിടിയിലായത്. അഞ്ചലിലെ ലോഡ്ജില്‍ മുറിയെടുത്താണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
അഞ്ചല്‍ സ്വദേശിയായ സുല്‍ഫിയില്‍ നിന്ന് രണ്ടു ലക്ഷത്തി നാല്‍പതിനായിരം രൂപ സംഘം കൈപ്പറ്റി. തിരികെ 4,80,000 രൂപ നല്‍കാം എന്നായിരുന്നു ഉറപ്പ്. കഴിഞ്ഞ ദിവസം അഞ്ചലിലെ ലോഡ്ജില്‍ വച്ച് പണം കൈമാറിയ ശേഷം സംഘം മടങ്ങി. 4,80,000 രൂപയുടെ സ്ഥാനത്ത് ഒരു ലക്ഷത്തോളം രൂപയുടെ നോട്ടുകളും ബാക്കി പേയ്‌പെര്‍ കഷ്ണങ്ങളുമായിരുന്നു.
തട്ടിപ്പ് മനസിലാക്കിയതോടെ സുല്‍ഫി സുഹൃത്തുക്കളുമായി സംഘം സഞ്ചരിച്ച വാഹനത്തെ പിന്തുടരുകയും അഞ്ചല്‍ കൈപള്ളിമുക്കിന് സമീപത്തുവച്ച് ഇവരെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായി. അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി തമിഴ്‌നാട് സംഘത്തെയും ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കാറില്‍ നിന്ന് 6,45000 രൂപ കണ്ടെടുത്തു. നിരവധി പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
Keywords: Kollam, News, Kerala, Case, Arrest, Arrested, Fraud, Case, Police, Custody, 3 arrested in money fraud case in Kollam