രാജകുമാരി: (www.kvartha.com 06.11.2021) വിഷം ഉള്ളില്‍ ചെന്നു മരിച്ചനിലയില്‍ കണ്ടെത്തിയ 13കാരി പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ടെം റിപോര്‍ട്. ശാന്തന്‍പാറ കോരംപാറയില്‍ കഴിഞ്ഞ 19നാണ് പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള ബന്ധുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് രണ്ടു വര്‍ഷം മുമ്പ് ജീവനൊടുക്കിയതാണ്.
പെണ്‍കുട്ടിയും തോട്ടം തൊഴിലാളിയായ അമ്മയുമാണ് കോരംപാറയിലെ വീട്ടില്‍ താമസിച്ചിരുന്നത്. അമ്മയുമായി പിണങ്ങിയ കുട്ടി വല്യമ്മയുടെ വീട്ടിലേക്ക് പോയെന്നും അവിടെയാണ് ഉറങ്ങിയതെന്നും പൊലീസ് പറയുന്നു.
ഉറങ്ങുന്നതിനിടെ പെണ്‍കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വന്നത് ശ്രദ്ധയില്‍പെട്ട വല്യമ്മ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാജകുമാരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ശാന്തന്‍പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, Molestation, Girl, Found Dead, Death, Police, Hospital, 13-year-old girl found dead after ingesting poison