മുംബൈ: (www.kvartha.com 06.11.2021) മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 10 രോഗികള്‍ വെന്തുമരിച്ചു. രാവിലെ 11 മണിയോടെ അഹ് മദ് നഗര്‍ ജില്ലാ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അപകടം നടക്കുമ്പോള്‍ ഏകദേശം 25 ഓളം പേര്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
തീ മറ്റ് വാര്‍ഡുകളിലേക്കും പടരുന്ന സാഹചര്യമുണ്ടായി. ഇതേതുടര്‍ന്ന് നിരവധി ആളുകള്‍ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഏകദേശം അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: Mumbai, News, National, Patient, Death, Hospital, Treatment, Fire, 11 dead after fire breaks out at Ahmednagar district hospital