അഞ്ചാലുംമൂട്: (www.kvartha.com 24.10.2021) കായലില്‍ വീണ പന്തെടുക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മതിലില്‍ രാലിയില്‍ കിഴക്കതില്‍ അഭിജിത്ത് (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം വോളിബാള്‍ കളിക്കുന്നതിനിടയില്‍ പന്ത് കായലില്‍ വീഴുകയായിരുന്നു.
തുടര്‍ന്ന് കായലിലിറങ്ങിയ അഭിജിത്ത് പന്ത് എടുത്ത ശേഷം കരയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ചെളിയില്പെട്ടു. സുഹൃത്തുക്കള്‍ ചാടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വിവരം പൊലീസിലും ഫയര്‍ ഫോഴ്സിലും അറിയിക്കുകയായിരുന്നു.
ചാമക്കടയില്‍നിന്ന് ഫയര്‍ഫോഴ്സ് സംഘവും കടപ്പാക്കടയില്‍നിന്ന് സ്കൂബ ടീമും രണ്ട് മണിക്കൂറിലേറെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. പിതാവ്: സന്തോഷ്കുമാര്‍, മാതാവ്: സീതമ്മ, സഹോദരി: സന്ധ്യ.
Keywords: News, Kerala, Death, Drowned, Youth, Friends, Young man drowned to death in Anchalummood
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.