ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 28.10.2021) ഹയര്‍ സെകന്‍ഡറി/വിഎച്എസ്ഇ നോണ്വൊകേഷനല് അധ്യാപക നിയമനത്തിനുള്ള യോഗ്യതാപരീക്ഷയായ സെറ്റിന് ഒക്ടോബര്‍ 30 വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. 14 ജില്ലാ കേന്ദ്രങ്ങളിലായി ജനുവരി ഒമ്പതിനാണ് പരീക്ഷ നടക്കുക. രണ്ടു പേയ്പെറുണ്ട്.
പൊതുവിജ്ഞാനവും അധ്യാപന അഭിരുചിയും പരിശോധിക്കുന്ന ഒന്നാം പേയ്പെര്‍ എല്ലാവരും എഴുതണം. രണ്ടാം പേയ്പെറില് ബന്ധപ്പെട്ട വിഷയം. നെഗറ്റീവ് മാര്കില്ല. 50 ശതമാനം മാര്‍കോടെ പിജിയും ബിഎഡുമാണ് 'സെറ്റ്' എഴുതാനുള്ള യോഗ്യത.
കൊമേഴ്സ്, ഫ്രഞ്ച്, ജര്‍മന്‍, ജിയോളജി, ഹോം സയന്‍സ്, ജേണലിസം, ലാറ്റിന്‍, മ്യൂസിക്, ഫിലോസഫി, സൈകോളജി, റഷ്യന്‍. സോഷ്യല്‍ വര്‍ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക് വിഷയക്കാര്ക്കും അറബിക്, ഹിന്ദി, ഉറുദു വിഷയങ്ങളില്‍ ഡിഎല്‍എഡ്/എല്‍ടിടിസി യോഗ്യതയുള്ളവര്‍ക്കും ബിഎഡ് നിര്‍ബന്ധമല്ല.
50% മാര്‍കോടെ ബയോടെക്നോളജി എംഎസ്സിയും നാച്വറല്‍ സയന്‍സ് ബിഎഡും ഉള്ളവര്‍ക്കും സെറ്റ് എഴുതാം. പട്ടികവിഭാഗക്കാര്‍ക്കു 5% മാര്‍ക്കിളവുണ്ട്. കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്പോന്ഡന്സ്/ഓപെണ്‍ ബിരുദങ്ങള്‍ പരിഗണിക്കില്ല.
Keywords: Thiruvananthapuram, News, Kerala, Examination, Education, Up to 30 can apply for ‘set’; Exam on January 9
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

