പക്കാവടയുടെ പാകെറ്റില്‍ നിന്ന് യുവാവിന് കിട്ടിയത് ചത്ത പല്ലി; ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നല്കി
Oct 28, 2021, 17:16 IST
ചെന്നൈ: (www.kvartha.com 28.10.2021) ഒരു ഉപഭോക്താവിന് പക്കാവടയുടെ പാകെറ്റില്‍ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. തിരുനല്‍വേലി ജില്ലയിലെ പാളയംകോട്ടൈ പട്ടണത്തിലാണ് സംഭവം. അവിടത്തെ ബേകെറിയില് നിന്ന് വാങ്ങിയ പക്കാവട പാകെറ്റില്‍ നിന്നാണ് യുവാവിന് ചത്ത നിലയില്‍ പല്ലിയെ കിട്ടിയതെന്ന് ഇന്‍ഡ്യന്‍ എക്സ്പ്രസിന്റെ റിപോര്‍ടില്‍ വ്യക്തമാക്കുന്നു.
മഹാരാജ നഗര്‍ സ്വദേശിയായ ഇയാള്‍ ഒക്ടോബര്‍ 23നാണ് കടയില്‍ നിന്ന് പക്കാവട വാങ്ങിയത്. വീട്ടിലെത്തി പാകെറ്റ് പൊട്ടിച്ചു നോക്കിയപ്പോഴാണ് പല്ലിയെ കണ്ടത്. തുടര്‍ന്ന് യുവാവ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓഫ് ഇന്‍ഡ്യയ്ക്ക് (എഫ്എസ്എസ്എഐ) വാട്സ്ആപ് വഴി പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് അധികൃതര്‍ കടയിലെത്തി പരിശോധന നടത്തി. മധുര പലഹാരങ്ങളും മറ്റ് ഭക്ഷണസാധനങ്ങളും വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിക്കുന്നതടക്കുമുള്ള നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കഴിഞ്ഞുവെന്നും റിപോര്‍ടില്‍ പറയുന്നു.
Keywords: Chennai, News, National, Food, Complaint, Lizard, Food packet, Tamil Nadu man complains of ‘dead lizard’ in food packet
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.