ടി20 ലോകകപ്: തോല്‍വിക്ക് പിന്നലെ ഇന്‍ഡ്യന്‍ ക്യാമ്പില്‍ ആശങ്ക; ഹര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്ക്

 


ദുബൈ: (www.kvartha.com 25.10.2021) ടി20 ലോകകപില്‍ പാകിസ്താനുമായുള്ള മത്സരത്തിലെ പരാജയത്തിനു പിന്നാലെ ഇന്‍ഡ്യന്‍ ക്യാമ്പില്‍ ആശങ്കയായി ഓള്‍റൗൻഡെർ ഹര്‍ദിക് പാണ്ഡ്യയുടെ പരിക്ക്. 

ബാറ്റിംഗിനിടെ പരിക്കേറ്റ താരത്തിനെ സ്‌കാനിംഗിന് വിധേയനാക്കി. ശഹീന്‍ അഫ്രീദിയുടെ പന്ത് തോളില്‍ തട്ടിയതാണ് പരിക്കിന് കാരണം. പാകിസ്താനുമായുള്ള മത്സരത്തില്‍ താരത്തിന് 11 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇഷാന്‍ കിഷനാണ് ഹാര്‍ദികിനു പകരം ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങിയത്. 

ടി20 ലോകകപ്: തോല്‍വിക്ക് പിന്നലെ ഇന്‍ഡ്യന്‍ ക്യാമ്പില്‍ ആശങ്ക; ഹര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്ക്

ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസിനെ കുറിച്ച് ലോകകപ് തുടങ്ങുന്നതിന് മുമ്പേ തന്നെ വലിയ ചർച വിഷയമായിരുന്നു. പുറംവേദനയെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം താരത്തിന് ഫോം കണ്ടെത്തനായിട്ടില്ല. ലോകകപിന് മുമ്പ് നടന്ന ഐപിഎല്‍ മത്സരങ്ങളില്‍ താരം ഒരു പന്ത് പോലും എറിഞ്ഞിരുന്നില്ല. നിലവില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായാണ് പാണ്ഡ്യ ഇന്‍ഡ്യന്‍ ടീമില്‍ കളിക്കുന്നത്. 

താരം ലോകകപിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ രണ്ട് ഓവറെങ്കിലും പന്തെറിയാവുന്ന നിലയിലേക്ക് അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നതായി ഇന്‍ഡ്യന്‍ നായകന്‍ വിരാട് കോഹ്‌ലി പാകിസ്താനുമായുള്ള മത്സരത്തിന് മുമ്പ് പറഞ്ഞിരുന്നു. 'ഒരു രാത്രിയില്‍ പെട്ടെന്ന് സൃഷ്ടിക്കാന്‍ കഴിയാത്ത ആറാം നമ്പറാണ് പാണ്ഡ്യ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. ആ ബാറ്റിംഗ് പൊസിഷന്‍ ടി20യില്‍ പോലൊരു മത്സരങ്ങളില്‍ വളരെ നിര്‍ണായകമാണ്' കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. 



Keywords: Cricket, Sports, Indian Team, Dubai, Pakistan, World Cup, IPL, Health & Fitness, Virat Kohli, T20 World Cup: Hardik Pandya injures shoulder while batting, sent for precautionary scans.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia