ടി20 ലോകകപ്: 'രോഹിതിനെ ഒഴിവാക്കിക്കൂടേ, രോഹിതിനെകാള്‍ നല്ല കളിക്കാരനല്ലേ ഇഷാന്‍ കിഷന്‍'; ചോദ്യവുമായെത്തിയ പാക് മാധ്യമപ്രവര്‍ത്തകന് കിടിലന്‍ മറുപടിയുമായി കോഹ്‌ലി, വീഡിയോ
Oct 25, 2021, 11:18 IST
ദുബൈ: (www.kvartha.com 25.10.2021) ടി20 ലോകകപില്‍ ആകാംക്ഷയോടെ കാത്തിരുന്ന മത്സരങ്ങളില്‍ ഒന്നായിരുന്നു ഇന്‍ഡ്യ-പാകിസ്താന്‍ പോരാട്ടം. അവസാനം വിജയം പാകിസ്താനോടൊപ്പമായിരുന്നു. ഇന്‍ഡ്യയുടെ തോല്‍വി പത്ത് വികെറ്റിനും.
പാകിസ്താനുമായുള്ള മത്സര ശേഷം പാക് മാധ്യമപ്രവര്‍ത്തകന് ഇന്‍ഡ്യന്‍ നായകന്‍ വിരാട് കോഹ്‌ലിയോടുള്ള ചോദ്യവും അതിനുള്ള അദ്ദേഹത്തിന്റെ ഉത്തരവുമാണ് ഇപ്പോള്‍ ചര്‍ചയായിരിക്കുന്നത്.
ഇന്‍ഡ്യന്‍ ഓപെണറും ഉപനായകനുമായ രോഹിത് ശര്‍മ്മയെ ഒഴിവാക്കി ഇഷാന്‍ കിഷനെ കളിപ്പിച്ചുകൂടേയെന്ന ചോദ്യത്തിനാണ് കോഹ്‌ലിയുടെ കിടിലം മറുപടി.
പാക് മാധ്യമപ്രവര്‍ത്തകനായ സഈദ് ഹൈദറിന്റെ ചേദ്യം ഇങ്ങനെയായിരുന്നു: 'സന്നാഹ മത്സരങ്ങളില്‍ ഇഷാന്‍ കിഷന്‍ നന്നായി കളിച്ചിരുന്നു. രോഹിതിനെകാള്‍ നല്ല കളിക്കാരനല്ലേ ഇഷാന്‍ കിഷന്‍'.
ചേദ്യത്തിനുള്ള കോഹ്‌ലിയുടെ മറുപടി ഇങ്ങനെ:
'ഇത് ഒരു വലിയ ചോദ്യം തന്നെ! ഞാന്‍ കരുതുന്നത് ഏറ്റവും നല്ല ടീമാണ് പാകിസ്താനെത്തിരെ കളിച്ചതെന്നാണ്. എന്താണ് നിങ്ങളുടെ അഭിപ്രായം. നിങ്ങളാണെങ്കില്‍ രോഹിതിനെ ഒഴിവാക്കുമോ? രോഹിത് ഇന്‍ഗ്ലന്‍ഡിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ നന്നായി കളിച്ചത് താങ്കള്‍ക്കറിയാമോ? സര്‍, ഇനി നിങ്ങള്‍ക്ക് ഒരു വിവാദം ഉണ്ടാക്കാനാണ് ഉദ്ദേശമെങ്കില്‍ അത് പറയൂ. അതനുസരിച്ചുള്ള മറുപടി ഞാന്‍ തരാം'.
വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ മുമ്പ് പലത്തവണ വന്നിരുന്നു. ഇത് ഒന്ന് കൂടി ആളിക്കത്തിക്കാന്‍ ശ്രമിച്ച പാക് മാധ്യമപ്രവര്‍ത്തകനെയാണ് കോഹ്‌ലി വായടപ്പിച്ചത്.
"Will you drop Rohit Sharma from T20Is?" 🤔@imVkohli had no time for this question following #India's loss to #Pakistan#INDvPAK #T20WorldCup pic.twitter.com/5ExQVc0tcE
— T20 World Cup (@T20WorldCup) October 25, 2021
Keywords: News, Dubai, Rohit Sharma, Virat Kohli, Indian Team, Pakistan, Top-Headlines, Video, Media, England, Cricket, Sports, T20 World Cup: Would you drop Rohit Sharma from T20Is? Virat Kohli hits back at question on selection.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.