യുവാവിന്റെ മരണത്തില്‍ സംശയം; ചിതയ്ക്ക് തീകൊളുത്തുന്നതിന് തൊട്ടുമുമ്പ് സംസ്‌കാരം തടഞ്ഞ് പൊലീസ്
Oct 25, 2021, 16:46 IST
ഇടുക്കി: (www.kvartha.com 25.10.2021) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ ചിതയ്ക്ക് തീകൊളുത്തുന്നതിന് തൊട്ടുമുമ്പ് സംസ്‌കാരം പൊലീസ് തടഞ്ഞു. വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂര്‍ ഇടനട്ട് സ്വദേശികളായ രാമസ്വാമി-വെള്ളയമ്മ ദമ്പതികളുടെ മകന്‍ സുബ്രമണ്യ(45)ന്റെ സംസ്‌കാരമാണ് ദേവികുളം എസ് ഐ ജോയി ജോസഫിന്റെ നേതൃത്വത്തില്‍ തടഞ്ഞത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
10 വര്‍ഷം മുമ്പ് രോഗബാധയെ തുടര്‍ന്ന് ഭാര്യ ചന്ദ്ര മരിച്ച ശേഷം സുബ്രമണ്യന്‍ സഹോദരനൊപ്പം കുടുംബവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെയാണ് ഇയാളെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടത്. ഏറെ താമസിക്കാതെ തന്നെ മറ്റാരെയും അറിയിക്കാതെ ബന്ധുക്കള്‍ തിടുക്കത്തില്‍ വീട് കഴുകിയ ശേഷം മൃതദേഹം കൊട്ടാക്കമ്പൂരിലെ പൊതുശ്മശാനത്തിലെത്തിച്ച് ദഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
തുടര്‍ന്ന് നാട്ടുകാര്‍ സംഭവം ദേവികുളം പൊലീസില്‍ അറിയിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തി ചിതയ്ക്ക് തീ കൊളുത്തുന്നതിന് മുമ്പ് സംസ്‌കാരം തടഞ്ഞത്. തുടര്‍ന്ന് പൊലീസ് ഗ്രാമത്തിലെ നേതാക്കന്മാര്‍, ബന്ധുക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം മൃതദേഹം പരിശോധനകള്‍ക്കായി അടിമാലി താലൂക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച സുബ്രമണ്യന്‍ ഏറെ നാളായി അസുഖ ബാധിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
Keywords: Idukki, News, Kerala, Police, Death, House, Found Dead, Suspicion over man's death; Police prevented cremation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.