Follow KVARTHA on Google news Follow Us!
ad

'മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയ അധ്യാപകനെ മര്‍ദിച്ചു'; 3 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയ Lucknow, News, National, Teacher, Students, Crime, Custody, Attack, Police, Mobile Phone, Complaint
ലക്‌നൗ: (www.kvartha.com 31.10.2021) ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയ അധ്യാപകനെ മര്‍ദിച്ചെന്ന പരാതിയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. യുപിയിലെ ഗോരഖ്പൂരിലെ സര്‍ക്കാര്‍ സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ സയ്യിദ് വസിഖ് അലിയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി. 

മറ്റു രണ്ടു വിദ്യാര്‍ഥികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്. മൊബൈല്‍ ഉപയോഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വിദ്യാര്‍ഥികള്‍ വാസിഖിന്റെ മുഖം തുണിവെച്ച് മൂടി ആക്രമിക്കുകയായിരുന്നു. ആക്രമത്തിന്റെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കുറ്റാരോപിതാനായ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നും പുറത്താക്കിയതായി പ്രിന്‍സിപല്‍ പറഞ്ഞു.

Lucknow, News, National, Teacher, Students, Crime, Custody, Attack, Police, Mobile Phone, Complaint, School teacher attacked by students for asking them to not use mobile phone in classroom

Keywords: Lucknow, News, National, Teacher, Students, Crime, Custody, Attack, Police, Mobile Phone, Complaint, School teacher attacked by students for asking them to not use mobile phone in classroom

Post a Comment