തിരുവനന്തപുരം: (www.kvartha.com 30.10.2021) സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകുമെന്നും ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂള്‍ അധ്യയനത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്ക ഉണ്ടാകേണ്ടതില്ല. ചില അധ്യാപകര്‍ വാക്‌സിനെടുത്തിട്ടില്ലെന്നും വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളുകളിലേക്ക് വരേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം. തല്‍ക്കാലം അറ്റന്‍ഡന്‍സും യൂണിഫോമും നിര്‍ബന്ധമാക്കില്ലെന്നും മന്ത്രി പറഞ്ഞു.
Keywords: Thiruvananthapuram, News, Kerala, Vaccine, Minister, Teacher, Education, Study class, Preparation for school opening complete, non-vaccinated teachers should not come: Minister V Sivankutty