ഡെല്‍ഹിയില്‍ 6 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന കേസ്; പ്രതി പിടിയില്‍
Oct 24, 2021, 17:31 IST
ന്യൂഡെല്‍ഹി: (www.kvartha.com 24.10.2021) ഡെല്‍ഹിയില്‍ ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതി പിടിയില്‍. സൂരജ് (20) ആണ് ഡെല്‍ഹി പൊലീസിന്റെ പിടിയിലായത്. സമാനമായ കേസില്‍ സൂരജ് മുമ്പും പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ ഡെല്‍ഹി രഞ്ജിത് നഗറിലാണ് ആറു വയസുകാരി പീഡനത്തിരയായത്.
വീടിനടുത്തുള്ള സമൂഹ അടുക്കളയില്‍ ഭക്ഷണം ശേഖരിക്കാന്‍ പോയപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായതെന്നാണ് റിപോര്‍ട്. തിരിച്ചെത്തിയത് രക്തം വാര്‍ന്ന നിലയിലായിരുന്നു. കുട്ടിയെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നടന്ന പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായത്. പെണ്‍കുട്ടിയെ പ്രതി പിന്തുടരുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Keywords: New Delhi, News, National, Crime, Case, Arrest, Hospital, Girl, Molestation, Molestation against 6-year old girl; Accused arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.