Follow KVARTHA on Google news Follow Us!
ad

മീന്‍പിടിത്തത്തിനിടെ കടലില്‍വച്ച് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

മീന്‍പിടിത്തത്തിനിടെ കടലില്‍വച്ച് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു Thiruvananthapuram, News, Kerala, Death, Rain, Sea, Death, Fishermen
തിരുവനന്തപുരം:  (www.kvartha.com 30.10.2021) മീന്‍പിടിത്തത്തിനിടെ കടലില്‍വച്ച് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശി അലക്‌സാന്‍ഡെര്‍ ആണ് മരിച്ചത്. 32 വയസായിരുന്നു. അതേസമയം ചൊവ്വാഴ്ച വരെ (ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 2 വരെ) സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളിലാണ് തിങ്കളാഴ്ച വരെ യെലോ അലേര്‍ട് പ്രഖ്യാപിച്ചത്. പലയിടത്തും 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

Thiruvananthapuram, News, Kerala, Death, Rain, Sea, Death, Fishermen, Man died of lightning while fishing

Keywords: Thiruvananthapuram, News, Kerala, Death, Rain, Sea, Death, Fishermen, Man died of lightning while fishing

Post a Comment