അടിമാലി: (www.kvartha.com 25.10.2021) നിയന്ത്രണം വിട്ട ബൈക് മറിഞ്ഞുണ്ടായ അപകടത്തില്‍ 47കാരന്‍ മരിച്ചു. രാജാക്കാട് മുല്ലക്കാനം ചെറുതാനിയില്‍ ബിജു കുര്യന്‍ (47) ആണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പട്ട ബൈക് റോഡിന്റെ താഴ് ഭാഗത്തുള്ള കെട്ടിടത്തിന് സമീപത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
ഞായറാഴ്ച രാവിലെയാണ് അപകടത്തില്‍പെട്ട വാഹനവും ബിജുവിനെയും നാട്ടുകാര്‍ കാണുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജാക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ടെത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ഭാര്യ: ആനി, മക്കള്‍: ദിയാമോള്‍, ബിയോണ്‍, ജിയോണ്‍, ഡിയോണ്‍.
Keywords: News, Kerala, Accident, Death, Bike, Road, Police, Man died after bike overturned