Follow KVARTHA on Google news Follow Us!
ad

സ്‌കൂടെറില്‍ സഞ്ചരിച്ച നഴ്‌സിനെ അജ്ഞാതന്‍ പിന്തുടര്‍ന്ന് ഇരുചക്ര വാഹനമിടിച്ച് വീഴ്ത്തിയതായി പരാതി

സ്‌കൂടെറില്‍ സഞ്ചരിച്ച നഴ്‌സിനെ അജ്ഞാതന്‍ പിന്തുടര്‍ന്ന് ഇരുചക്ര Cherthala, News, Kerala, Complaint, Medical College, Nurse, Hospital, Crime
ചേര്‍ത്തല: (www.kvartha.com 28.10.2021) സ്‌കൂടെറില്‍ സഞ്ചരിച്ച നഴ്‌സിനെ അജ്ഞാതന്‍ പിന്തുടര്‍ന്ന് ഇരുചക്ര വാഹനമിടിച്ച് വീഴ്ത്തിയതായി പരാതി. ആലപ്പുഴ ചേര്‍ത്തലയിലാണ് സംഭവം. ചേര്‍ത്തല നെടുമ്പ്രക്കാട് വച്ചാണ് വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയിലെ നഴ്‌സ് ശാന്തിക്ക് നേരെ ആക്രമണം നടന്നത്. 

ജോലി കഴിഞ്ഞ് സ്‌കൂടെറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശാന്തിയെ പിന്തുടര്‍ന്നെത്തിയ അഞ്ജാതന്‍ ഇരുചക്ര വാഹനം കൊണ്ട് മനപ്പൂര്‍വം ഇടിച്ചുവീഴ്ത്തിയെന്നാണ് പരാതി. സ്‌കൂടെറില്‍ നിന്നും വീണ ശാന്തിയുടെ മുഖത്തും കൈയ്ക്കും പരിക്കുണ്ട്. 

Cherthala, News, Kerala, Complaint, Medical College, Nurse, Crime, Hospital, Man attack on nurse in Alappuzha

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ചേര്‍ത്തല പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബൈകിലെത്തിയ ആളെ പിടികൂടാനുള്ള അന്വേഷണത്തിലാണ് പൊലീസ്.

Keywords: Cherthala, News, Kerala, Complaint, Medical College, Nurse, Crime, Hospital, Man attack on nurse in Alappuzha

Post a Comment