ന്യൂഡെല്‍ഹി: (www.kvartha.com 28.10.2021) ഡെല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ദമ്പതികളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാകേഷ് കുമാര്‍ ജെയിന്‍ (74), ഭാര്യ ഉഷ രാകേഷ് കുമാര്‍ ജെയിന്‍ (69) എന്നിവരാണ് മരിച്ചത്. ഗോവിന്ദപുരിയിലെ വസതിയില്‍ സ്റ്റീല്‍ പൈപില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം.
ആത്മഹത്യക്കുറിപ്പും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഒരു അപകടത്തെ തുടര്‍ന്ന് ദമ്പതികള്‍ ഇരുവരും കിടപ്പിലായിരുന്നു. ഇത് മടുത്തതോടെയാണ് ഇരുവരും ജീവന്‍ നഷ്ടപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഓഫിസര്‍ വ്യക്തമാക്കി.
സംഭവ സമയത്ത് മകള്‍ അങ്കിത വീട്ടിലുണ്ടായിരുന്നില്ല. നിരവധി തവണ വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അങ്കിതയെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Keywords: New Delhi, News, National, Death, Found Dead, Couple, House, Police, Delhi University Professor Couple found dead