ക്ഷേത്ര ദര്‍ശനം നടത്തിയ ദളിത് കുടുംബത്തെ ആക്രമിച്ചെന്ന് പരാതി; 5 പേര്‍ അറസ്റ്റില്‍
Oct 30, 2021, 16:13 IST
അഹ് മദാബാദ്: (www.kvartha.com 30.10.2021) ക്ഷേത്ര ദര്‍ശനം നടത്തിയ ദളിത് കുടുംബത്തെ ആക്രമിച്ചെന്ന പരാതിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഒരു ഗ്രാമത്തില്‍ 26നാണ് കേസിനാസ്പദമായ സംഭവം. ഗോവിന്ദ് വഗേല എന്നയാളെയും കുടുബത്തെയുമാണ് 20 അംഗ സംഘം ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 20ന് ഗ്രാമത്തിലെ രാമക്ഷേത്രത്തില്‍ ആറംഗ കുടുംബം പ്രാര്‍ത്ഥനക്കെത്തിയത് പ്രതികളെ പ്രകോപിപ്പിച്ചു. ക്ഷേത്രത്തിലെ ചടങ്ങുകളിലും ഇവര്‍ പങ്കെടുത്തു.
26ന് വഗേല സ്വന്തം കടയില്‍ ഇരിക്കുമ്പോള്‍ ആക്രമികള്‍ എത്തി ആക്രമിക്കുകയായിരുന്നു. കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ഇവരുടെ കൃഷിയിടത്തിലേക്ക് കാലികളെ വിടുകയും ചെയ്തു. പൈപ് കൊണ്ടും വടികൊണ്ടുമാണ് ആക്രമികള്‍ ഇവരെ മര്‍ദിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് ദിവസത്തിന് ശേഷമാണ് അഞ്ചുപേര്‍ പിടിയിലായത്.
ഗോവിന്ദ് വഗേല, പിതാവ് ജഗന്‍ഭായി എന്നിവരുടെ പരാതിയില്‍ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കാനാ അഹിര്‍, രാജേഷ് മഹാരാജ്, കേസ്ര രാബായി, പബാ രബാരി, കാനാ കോലി എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. വധശ്രമം, കവര്‍ച്ച, അപമാനിക്കല്‍, എസ്എസ്, എസ്ടി പീഡനം തടയല്‍ നിയമം എന്നി വകുപ്പകള്‍ ചേര്‍ത്താണ് കേസെടുത്തത്.
Keywords: Ahmedabad, News, National, Crime, Attack, Complaint, Temple, Case, Dalit family assaulted in Kutch for entering temple
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.