സപ്ലൈകോയില്‍നിന്ന് വാങ്ങിയ കടലയില്‍ കല്ലും മണ്‍കട്ടകളും കണ്ടെത്തിയതായി പരാതി
Oct 28, 2021, 10:38 IST
ആലുവ: (www.kvartha.com 28.10.2021) സപ്ലൈകോയില്‍നിന്ന് വാങ്ങിയ കടലയില്‍ കല്ലും മണ്‍കട്ടകളും കണ്ടെത്തിയതായി പരാതി. ആലുവയിലെ സപ്ലൈകോ സൂപ്പര്‍ക്കറ്റില്‍നിന്ന് വാങ്ങിയ കടലയിലാണ് അഴുക്കും മാലിന്യങ്ങളും നിറഞ്ഞിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു. കടലയുടെ അതേ വലിപ്പത്തിലുള്ള കല്ലുകളും ചെളിക്കട്ടകളുമാണ് ഇതിലുള്ളത്.
ഭാരം വര്‍ധിപ്പിക്കാനാണ് ഇവ കലര്‍ത്തിയിരിക്കുന്നതെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു. അരക്കിലോ കടലയില്‍ ഏതാണ്ട് 50 ഗ്രാം ഭാരത്തിലാണ് കല്ലുകള്‍ കിട്ടുന്നത്. കടല കഴുകുമ്പോള്‍ ചെളിക്കട്ടകള്‍ കണ്ടെത്തി മാറ്റിയില്ലെങ്കില്‍ മണല്‍ത്തരികളായി കറിയില്‍ കിടക്കുകയും ചെയ്യും. ഉഴുന്നുപരിപ്പ്, ചെറുപയര്‍, പരിപ്പ് തുടങ്ങിയവയും ഗുണമേന്മ ഇല്ലെന്ന് പരാതിയില്‍ പറയുന്നു.
Keywords: Aluva, News, Kerala, Complaint, Peas, Supplyco, Complaint that stones found in peas from Supplyco
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.