Follow KVARTHA on Google news Follow Us!
ad

പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; എസ്‌ഐക്കെതിരെ കേസ്

പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ Alappuzha, News, Kerala, Complaint, Case, Police, Crime, House,Wife
ആലപ്പുഴ: (www.kvartha.com 28.10.2021) പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ എസ്‌ഐക്കെതിരെ കേസ്. ആലപ്പുഴ പൊലീസ് ടെലി കമ്യൂണികേഷന്‍ വിഭാഗം എസ്‌ഐ സന്തോഷിനെതിരെയാണ് ആലപ്പുഴ നോര്‍ത് പൊലീസ് കേസെടുത്തത്. ഒക്ടോബര്‍ 18നാണ് കേസിനാസ്പദമായ സംഭവം.

രാത്രി 8.30 മണിക്ക് എസ് ഐ പൊലീസുകാരനെ അന്വേഷിച്ച് അദ്ദേഹത്തിന്റെ ക്വാര്‍ടേഴിലെത്തി. പൊലീസ് ആസ്ഥാനത്ത് നിന്നും വയര്‍ലെസ് സെറ്റ് വാങ്ങാനായി പൊലീസുകാരനെ ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നു. ഇതറിഞ്ഞിട്ടും എസ്‌ഐ പൊലീസുകാരന്റെ വീട്ടിലെത്തുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.

Alappuzha, News, Kerala, Complaint, Case, Police, Crime, House, Wife, Complaint that SI mistreated wife of policeman

തുടര്‍ന്ന് കോളിങ് ബെല്‍ കേട്ട് വാതില്‍ തുറന്ന പൊലീസുകാരന്റെ ഭാര്യയോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് എസ്‌ഐ അകത്തേക്ക് കയറിയ ശേഷമാണ് അതിക്രമം നടത്തിയത്. അപമര്യാദയായി സംസാരിച്ച എസ്‌ഐ ബലപ്രയോഗത്തിന് ശ്രമിച്ചെന്നും പൊലീസുകാരന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്തതോടെ പ്രതിയായ എസ്‌ഐ ഒളിവില്‍ പോയിരിക്കുകയാണെന്ന് പൊലീസ് പറയുന്നു.

Keywords: Alappuzha, News, Kerala, Complaint, Case, Police, Crime, House, Wife, Complaint that SI mistreated wife of policeman

Post a Comment