Follow KVARTHA on Google news Follow Us!
ad

തയ് വാനില്‍ ശക്തമായ ഭൂചലനം; 6.5 തീവ്രത രേഖപ്പെടുത്തി

തായ്‌പെയ്: (www.kvartha.com 24.10.2021) തയ് വാനില്‍ ശക്തമായ ഭൂചലനം. വടക്കുകിഴക്കന്‍ തായ് വാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തലസ്ഥാന നഗരമായ തായ്പെയിലെ വീടുകള്‍ പേടിപ്പെടുത്തുന്നവിധം ഇളകിയതായി നാട്ടുകാര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. 

പ്രാദേശിക സമയം ഉച്ചയ്ക്ക് 1.11 മണിക്കാണ് 66.8 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടത്. യിലാന്‍ ആണ് പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് തായ്‌പേയ് മെട്രോ സിറ്റി താത്കാലികമായി അടച്ചിരുന്നു. നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ റിപോര്‍ട് ചെയ്തിട്ടില്ല.

News, World, Earthquake, House, Taiwan, 6.5 magnitude earthquake strikes northeast Taiwan

Keywords: News, World, Earthquake, House, Taiwan, 6.5 magnitude earthquake strikes northeast Taiwan

Post a Comment