തിരക്കേറിയ മാര്‍കെറ്റില്‍ ആളുകള്‍ക്ക് നേരെ അമ്പെയ്ത്ത്; 5 പേര്‍ മരിച്ചു, അക്രമിയെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍

കോങ്സ്ബര്‍ഗ്: (www.kvartha.com 14.10.2021) തിരക്കേറിയ മാര്‍കെറ്റില്‍ ആളുകള്‍ക്ക് നേരെയുണ്ടായ അമ്പെയ്ത്തില്‍ അഞ്ചുപേര്‍ മരിച്ചു.  രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ നോര്‍വേയില്‍ കോങ്സ്ബര്‍ഗ് പട്ടണത്തിലെ തിരക്കേറിയ സൂപെര്‍ മാര്‍കെറ്റിലായിരുന്നു സംഭവം. അക്രമിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. 

37 കാരനായ ഡാനിഷ് പൗരനെയാണ് പിടികൂടിയത്. നേരത്തെ നോര്‍വീജിയന്‍ പൗരനാണ് ആക്രമണത്തിന് പിന്നിലെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. മാര്‍കെറ്റില്‍ ഏറ്റവും തിരക്കുണ്ടാകുന്ന വൈകുന്നേരം ആറുമണിക്കായിരുന്നു ആക്രമണം. അക്രമിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും ഭീകരാക്രമണമാണോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. 

News, World, Arrest, Arrested, Police, Accused, Crime, 5 Killed In Norway Bow-And-Arrow Attack, Suspect Arrested

അവധിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും ആക്രമണത്തില്‍ പരിക്കേറ്റു. മൂര്‍ചയേറിയ അമ്പുകള്‍ ആളുകളുടെ നെഞ്ചില്‍ എയ്ത് കൊള്ളിക്കുകയായിരുന്നു. ഞെട്ടിക്കുന്ന സംഭവമാണെന്നും സമഗ്ര അന്വേഷണം ആരംഭിച്ചുവെന്നും നോര്‍വേ പ്രധാനമന്ത്രി എര്‍ണാ സോള്‍ബെര്‍ഗ് പറഞ്ഞു. ഒരാള്‍ മാത്രമാണ് ആക്രമണത്തിന് പിന്നിലുള്ളതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും ഭീകരാക്രമണമടക്കമുള്ള എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

Keywords: News, World, Arrest, Arrested, Police, Accused, Crime, 5 Killed In Norway Bow-And-Arrow Attack, Suspect Arrested

Post a Comment

Previous Post Next Post