ന്യൂഡെല്‍ഹി: (www.kvartha.com 14.09.2021) പലചരക്ക് വിതരണ സേവന പദ്ധതിയില്‍ നിന്ന് ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോ പിന്മാറി. പദ്ധതി പ്രതീക്ഷിച്ച അത്ര ലാഭകരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിന്മാറിയത്.
ജൂലൈ മാസം മുതലാണ് കമ്പനി പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ച് പലചരക്ക് സാധനങ്ങള്‍ എത്തിക്കുന്ന വീട്ടില്‍ എത്തിച്ചു നല്‍കുന്ന രീതിയിലായിരുന്നു സേവനം. വെള്ളിയാഴ്ച മുതല്‍ ഈ സേവനം അവസാനിപ്പിക്കുകയാണെന്ന് സൊമാറ്റോ അറിയിച്ചിരുന്നു.
ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ച് പലചരക്ക് സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കാന്‍ കാലതാമസം നേരിടുന്നു. ഇത് ഉപഭോക്താക്കളില്‍ അസൗകര്യം സൃഷ്ടിക്കുന്നു. ഈ തിരിച്ചറിവാണ് സൊമാറ്റോ വഴി പലചരക്ക് വാങ്ങുന്ന സംവിധാനം നിര്‍ത്തലാക്കുവാന്‍ കാരണം എന്ന് കമ്പനി വ്യക്തമാക്കി.
Keywords: New Delhi, News, National, Food, Online, Zamato, House, Zomato To scrap Its grocery delivery service
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.