Follow KVARTHA on Google news Follow Us!
ad

യുവതിയെ കാറില്‍ വച്ച് പീഡിപ്പിച്ചതായി പരാതി; ഡ്രൈവര്‍ അറസ്റ്റില്‍

യുവതിയെ കാറില്‍ വച്ച് പീഡിപ്പിക്കുകയും കാറില്‍ നിന്നു തള്ളി Mangalore, News, National, Crime, Arrest, Arrested, Police, Molestation, Woman, Car
ബെന്‍ഗളൂറു: (www.kvartha.com 23.09.2021) യുവതിയെ കാറില്‍ വച്ച് പീഡിപ്പിക്കുകയും കാറില്‍ നിന്നു തള്ളി പുറത്തിടുകയും ചെയ്തുവെന്ന പരാതിയില്‍ വെബ്ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ആന്ധ്ര സ്വദേശി ദേവരാജുലുവിനെയാണ് ജീവന്‍ബീമാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹോടെല്‍ ജീവനക്കാരിയായ യുവതി എച്ച്എസ്ആര്‍ ലേഔടിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മുരുകേഷ് പാളയത്തെ താമസസ്ഥലത്തേക്ക് പോകാനാണ് വെബ്ടാക്‌സി ബുക് ചെയ്തത്.

പുലര്‍ചെ നാലുമണിയോടെ താമസസ്ഥലത്ത് എത്താറായപ്പോള്‍ കാറിന്റെ ഡോറുകള്‍ ലോക് ചെയ്ത ശേഷം ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ പ്രതിയെ പിടികൂടാന്‍ ഡെപ്യൂടി കമീഷണര്‍ (ഈസ്റ്റ്) എസ് ഡി ശരണപ്പയുടെ നേതൃത്വത്തില്‍ പൊലീസ് മുന്ന് സംഘത്തെ നിയോഗിച്ചു. പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Mangalore, News, National, Crime, Arrest, Arrested, Police, Molestation, Woman, Car, Woman allegedly molested in car; Driver arrested

Keywords: Mangalore, News, National, Crime, Arrest, Arrested, Police, Molestation, Woman, Car, Woman allegedly molested in car; Driver arrested

Post a Comment