ഇടുക്കി: (www.kvartha.com 24.09.2021) കാട്ടാനയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ചട്ടമൂന്നാര്‍ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. ആനയിറങ്കലിന് സമീപം ശങ്കരപാണ്ട്യമെട്ടിലാണ് സംഭവം. മധുരയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങിവരുന്നതിനിടെ ഇരുവരും എസ് വളവില്‍ നിലയുറപ്പിച്ച ഒറ്റയാന്റെ മുന്നില്‍പ്പെട്ടു.
ഉടന്‍ തന്നെ മഹേന്ദ്രകുമാര്‍ ബൈക് തിരിക്കാന്‍ ശ്രമിച്ചെങ്കിലും റോഡില്‍ മറിഞ്ഞുവീണു. ഇതിനിടെ ഇരുവര്‍ക്കും അടുത്തെത്തിയ കാട്ടാന വിജിയെ ചവിട്ടി കൊല്ലുകയായിരുന്നു. കുമാര്‍ ഓടി മാറിയതിനാല്‍ ആനയുടെ ആക്രമണത്തില്‍ നിന്നു രക്ഷപെട്ടു. വിജിയുടെ മൃതദേഹം പോസ്റ്റുമോര്‍ടെത്തിനായി അടിമാലി താലൂക് ആശുപത്രിയിലേക്ക് മാറ്റി.
Keywords: Idukki, News, Kerala, attack, Woman, Escaped, Death, Elephant attack, Elephant, Wild elephant attack; Woman died at Idukki