ന്യൂഡെല്‍ഹി: (www.kvartha.com 14.09.2021) ഭാരത് ബയോടെകിന്റെ കോവിഡ് വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരം ഈയാഴ്ച തന്നെ ലഭിച്ചേക്കുമെന്ന് റിപോര്‍ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്.
കൊവാക്സിന്‍ 77.8ശതമാനം ഫലപ്രാപ്തി തെളിയിക്കുന്നതായുള്ള പരീക്ഷണ വിവരങ്ങള്‍ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് സമര്‍പിച്ചിരുന്നു. കൊവാക്സിന്റെ രോഗപ്രതിരോധ ശേഷി, സുരക്ഷ, ഫലപ്രാപ്തി എന്നിവ വിലയിരുത്തിയാകും ലോകാരോഗ്യ സംഘടന അനുമതി നല്‍കുക. കോവാക്സിന്‍ വളരെ മികച്ചതാണെന്ന് ഡബ്ല്യുഎച്ച്ഒ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മരിയന്‍ഗെല സിമാവോ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നതോടെ അടിയന്തരമായി ഉപയോഗിക്കാനുള്ള വാക്സിന്‍ പട്ടികയില്‍ ഇന്‍ഡ്യതദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിന്‍ ഈയാഴ്ച തന്നെ ഇടംപിടിക്കും. ലോകാരോഗ്യ സംഘടനയുടെ പാനല്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി കൊവാക്സിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ റിപോര്‍ടുകളുണ്ടായിരുന്നു.
Keywords: New Delhi, News, National, COVID-19, vaccine, WHO, WHO approval for Bharat Biotech's Covaxin likely this week