Follow KVARTHA on Google news Follow Us!
ad

പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കാന്‍ കാത്തുനില്‍ക്കെ വാഹനത്തിന് തീപിടിച്ചു; സമയോചിത ഇടപെടലിലൂടെ വലിയ അപകടം ഒഴിവായി

പെട്രോള്‍ പമ്പിലെത്തി ഇന്ധനം നിറക്കാനായി കാത്തുനില്‍ക്കുന്നതിനിടെ Kozhikode, News, Kerala, Vehicles, Fire, Accident
കോഴിക്കോട്: (www.kvartha.com 16.09.2021) പെട്രോള്‍ പമ്പിലെത്തി ഇന്ധനം നിറക്കാനായി കാത്തുനില്‍ക്കുന്നതിനിടെ വാഹനത്തിന് തീപിടിച്ചു. സമയോചിത ഇടപെടലിലൂടെ വലിയ അപകടമാണ് ഒഴിവായത്. എളേറ്റില്‍ വട്ടോളിയില്‍ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. 

ഓമ്‌നി വാനിനാണ് തീ പിടിച്ചത്. ഇന്ധനം നിറക്കാനായി കാത്തുനില്‍ക്കുന്നതിനിടെ വാഹനത്തിന്റെ ഉള്ളില്‍ നിന്നും തീ ആളിപ്പടരുകയായിരുന്നു. ജീവനക്കാര്‍ ഉടന്‍ തന്നെ അഗ്നിശമന ഉപകരണം പ്രയോഗിക്കുകയും നാട്ടുകാര്‍ ചേര്‍ന്ന് വാഹനം പമ്പിന്റെ പുറത്തേക്ക് മാറ്റുകയായിരുന്നു. നരിക്കുനിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി.

Kozhikode, News, Kerala, Vehicles, Fire, Accident, Vehicle reached petrol pump and caught fire

Keywords: Kozhikode, News, Kerala, Vehicles, Fire, Accident, Vehicle reached petrol pump and caught fire

Post a Comment