ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ രാജ്കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു

 


ന്യൂഡെല്‍ഹി: (www.kvartha.com 12.09.2021) ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ രാജ്കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഡെല്‍ഹി ബിജെപി ഓഫീസില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പാര്‍ടി അംഗത്വം സ്വീകരിച്ചു. ഉത്തരാഖണ്ഡിലെ പുരോളയില്‍ നിന്നുള്ള നിയമസഭാംഗമാണ് രാജ്കുമാര്‍. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, സംസ്ഥാന ബിജെപി അധ്യക്ഷന്‍ മദന്‍ കൗശിഖ് എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. 

സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനം കണ്ടുകൊണ്ടാണ് താന്‍ ഈ പാര്‍ടിയിലേക്ക് എത്തിയതെന്ന്  ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജ്കുമാര്‍ പറഞ്ഞു. ബിജെപി താഴേക്കിടയിലുള്ള ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ രാജ്കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു

പാര്‍ടിയുടെ നേതൃത്വത്തില്‍ ഉത്തരാഖണ്ഡില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. 2007 മുതല്‍ 2012 വരെ ബിജെപിയില്‍ പ്രവര്‍ത്തിച്ചയാളാണ് രാജ്കുമാര്‍. 2012, 2017 തെരഞ്ഞെടുപ്പുകളില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 

Keywords:  New Delhi, News, National, MLA, BJP, Politics, Congress, Uttarakhand Congress MLA Rajkumar joins BJP at party office in Delhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia