ഹൈദരാബാദ്: (www.kvartha.com 19.09.2021) തൊഴില്‍ രഹിതനായ പിതാവ് രണ്ടു വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയതായി പൊലീസ്. പ്രശാന്ത് നഗറില്‍ വെള്ളിയാഴ്ചയായിരുന്നു നാടിനെ ഞെട്ടിപ്പിച്ച സംഭവം. താമസിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെത്തിച്ച ശേഷം ഹസീബ് മകന്റെ കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുഞ്ഞ് സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചതായും കൊലപാതക ശേഷം പ്രതി ഒളിവില്‍ പോയതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പ്രതിയായ തൊഴില്‍രഹിതനായ ഹബീബിനെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായും കണ്ടെത്തി.
കുഞ്ഞിനെയും കൂട്ടി ഹസീബ് മുകളിലേക്ക് പോയതോടെ സംശയം തോന്നിയ കുഞ്ഞിന്റെ മാതാവ് മുകളില്‍ എത്തിയപ്പേഴേക്കും കൊലപാതകം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ടിരുന്നു. ബന്ധുക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് ലങ്ങര്‍ ഹൗസ് പൊലീസ് വ്യക്തമാക്കി.
Keywoprds: Hyderabad, News, National, Crime, Police, Killed, hospital, Baby, Father, Mother, 'Unemployed man killed 2-year-old baby'