Follow KVARTHA on Google news Follow Us!
ad

മോഷ്ടിച്ച ലോറിയുമായി കടന്നുകളയാന്‍ ശ്രമിക്കവെ 7 വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു, 2 യുവാക്കള്‍ അറസ്റ്റില്‍: പൊലീസ്

മോഷ്ടിച്ച ടിപെര്‍ ലോറിയുമായി കടന്നുകളഞ്ഞ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതായി പൊലീസ് News,Kerala,Arrest,Arrested,Police,Robbery,Vehicles,
വെള്ളിമാടുകുന്ന്: (www.kvartha.com 19.09.2021) മോഷ്ടിച്ച ടിപെര്‍ ലോറിയുമായി കടന്നുകളഞ്ഞ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഉമ്മര്‍ കണ്ടി അബ്ബാസ് (20), നിധീഷ് (22) എന്നിവരെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ലോറിയുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ ഏഴ് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചതായും പൊലീസ് പറഞ്ഞു. 

ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. മലാപ്പറമ്പ് മലാക്കുഴിയില്‍ ബഷീറിന്റെ ഉടമസ്ഥതയിലുളള കെ എല്‍ 57 8485 ടിപെര്‍ ലോറി എം-സാന്‍ഡ് നിറച്ച് എഡിഎം ബംഗ്ലാവിന് സമീപം വെള്ളിയാഴ്ച രാത്രി നിര്‍ത്തിയിട്ടതായിരുന്നു. പുലര്‍ചെ 4.50 മണിക്ക് പ്രതികള്‍ വാഹനം കടത്തിക്കൊണ്ടുപോയത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് ഉടമകള്‍ തിരയുകയായിരുന്നു.

News, Kerala, Arrest, Arrested, Police, Robbery, Lorry, Vehicles, Two people arrested for stealing lorry

ശനിയാഴ്ച രാവിലെ 11 മണിയോടെ ടിപെര്‍ അമിത വേഗത്തില്‍ സഞ്ചരിക്കുന്നത് ശ്രദ്ധയില്‍ പെട്ട എലത്തൂര്‍ പൊലീസ് പിന്തുടര്‍ന്നു. ഇതിനിടെ തന്നെ പല വാഹനങ്ങളിലും ഡിവൈഡറിലും ഇടിച്ചിരുന്നു. ഇതിനിടെ വിളക്ക് തൂണിനരികെ ഇടിച്ച് ടയര്‍ കുടുങ്ങിയതോടെ പ്രതികള്‍ ഇറങ്ങി ഓടി. തുടര്‍ന്ന് പ്രദേശവാസികളും പൊലീസും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. എലത്തൂര്‍ പൊലീസ് അവരെ പിടികൂടി ചേവായൂര്‍ പൊലീസിന് കൈമാറി. 

Keywords: News, Kerala, Arrest, Arrested, Police, Robbery, Lorry, Vehicles, Two people arrested for stealing lorry

Post a Comment