കൊച്ചി: (www.kvartha.com 21.09.2021) ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ കോഴിക്കോട് നിന്നും പൊലീസ് കണ്ടെത്തി. ഇവരെ മെഡിക്കല്‍ കോളേജ് വനിതാ സെല്ലിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു. അതേസമയം കൊല്‍ക്കത്ത സ്വദേശിനിയായ ഒരു പെണ്‍കുട്ടി ബാംഗ്ലൂരിലേക്ക് കടന്നതായി പൊലീസ് പറയുന്നു.
മഹിളാമന്ദിരത്തിലെ ജീവനക്കാര്‍ക്ക് കത്തെഴുതി വച്ചശേഷമായിരുന്നു മൂന്ന് പെണ്‍കുട്ടികളും വസ്ത്രങ്ങളും ബാഗുകളുമായി രക്ഷപ്പെട്ടത്. കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍പെട്ട് മഹിളാമന്ദിരത്തിലെത്തിയ കല്‍ക്കത്ത സ്വദേശിയും സംരക്ഷിക്കാന്‍ ആളില്ലാത്തതിനാല്‍ സാമൂഹ്യനിതീവകുപ്പ് മഹിളാമന്ദിരത്തിലെത്തിച്ച എറണാകുളം സ്വദേശികളായ മറ്റ് രണ്ടുപേരുമാണ് രക്ഷപ്പെട്ടത്. കല്‍ക്കത്ത സ്വദേശിക്ക് 19 വയസും ബാക്കി രണ്ടുപേര്‍ക്കും 18 വയസുമാണ് പ്രായം.
ചൊവ്വാഴ്ച പുലര്‍ചെ മൂന്നുമണിയോടെയാണ് പെണ്‍കുട്ടികള്‍ മഹിള മന്ദിരത്തിലെ ഗേറ്റ് ചാടി രക്ഷപ്പെട്ടത്. മഹിളാമന്ദിരത്തിലെ രണ്ടാം നിലയിലെ ഇരുമ്പ് കമ്പിയില്‍ സാരി കെട്ടിയശേഷം പെണ്‍കുട്ടികള്‍ അതിലൂടെ ഭിത്തിയില്‍ ചവിട്ടി താഴെ എത്തുകയും പിന്നീട് ഗേറ്റ് ചാടി രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kochi, News, Kerala, Missing, Girl, Police, Escaped, Found, Champakkara, Two girls who went missing from Champakkara Mahila Mandir found in Kozhikode