ആലപ്പുഴ: (www.kvartha.com 18.09.2021) മാരാരിക്കുളത്തിനടുത്ത് ഓമനപ്പുഴയില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ച നിലയില്‍. ഓമനപ്പുഴ നാലുതൈക്കല്‍ നെപൊളിയന്റെ മക്കളായ അഭിജിത് (11), അനഘ (10) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ നെപൊളിയന്റെ വീടിനടുത്തുള്ള പൊഴിയിലാണ് കുട്ടികള്‍ വീണത്.
ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടമെന്നാണ് നിഗമനം. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ബഹളം വച്ചപ്പോഴാണ് അപകടം നാട്ടുകാര്‍ അറിഞ്ഞത്. വെള്ളത്തില്‍ നിന്ന് എടുത്തപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. കുട്ടികളുടെ മാതാവ് ആന്‍ മരിയ കുവൈതില്‍ നഴ്‌സാണ്. നെപൊളിയന്‍ മത്സ്യത്തൊഴിലാളിയാണ്.
Keywords: Alappuzha, News, Kerala, Drowned, Death, Children, Two children drowned to death in Omanapuzha