Follow KVARTHA on Google news Follow Us!
ad

ജ്വലെറിയുടെ ഭിത്തി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ 2 പേര്‍ പിടിയില്‍

കായംകുളം: (www.kvartha.com 25.09.2021) ജ്വലെറിയുടെ ഭിത്തി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ടുപേര്‍ പിടിയിലായതായി പൊലീസ്. തമിഴ്‌നാട് കടലൂര്‍ സ്വദേശി കണ്ണന്‍, കായംകുളം കൊറ്റുകുളങ്ങര സ്വദേശി ആടുകിളി എന്ന് വിളിക്കുന്ന നൗശാദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 10ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. 

കായംകുളം ഗവ. ബോയ്‌സ് ഹൈസ്‌കൂളിന് സമീപം സാധുപുരം ജ്വലെറിയുടെ ഭിത്തി തുരന്ന് 10 കിലോ വെള്ളി ആഭരണങ്ങളും സ്വര്‍ണാഭരണങ്ങളും മോഷണം നടത്തിയെന്നാണ് കേസ്. തമിഴ്‌നാട് സ്വദേശി കണ്ണന്‍ നിരവധി മോഷണക്കേസുകളിലും കൊലപാതകക്കേസിലും പ്രതിയാണെന്നും പരോളില്‍ ഇറങ്ങിയ ശേഷമാണ് മോഷണം നടത്തിയതെന്നും പൊലീസ് പറയുന്നു. 

News, Kerala, Crime, Robbery, Arrest, Arrested, Police, Case, Two arrested for robbing jewelery shop

കായംകുളം സ്വദേശി നൗശാദ് നിരവധി മോഷണക്കേസില്‍ പ്രതിയാണ്. ജയിലില്‍ വച്ച് കണ്ണനുമായി പരിചയപ്പെട്ട ശേഷം മോഷണം പ്ലാന്‍ ചെയ്യുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട് എന്ന് പൊലീസ് അറിയിച്ചു.

Keywords: News, Kerala, Crime, Robbery, Arrest, Arrested, Police, Case, Two arrested for robbing jewelery shop

Post a Comment