താമരശ്ശേരി ചുരത്തില്‍ സ്‌കൂടെറിന് മുകളില്‍ മരം പൊട്ടി വീണു; യാത്രികര്‍ അത്ഭുതകരമായി രക്ഷപെട്ടു

 


കോഴിക്കോട്: (www.kvartha.com 09.09.2021) താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂടെറിന് മുകളില്‍ മരം പൊട്ടി വീണു. മരക്കമ്പുകള്‍ക്ക് അടിയില്‍ കുടുങ്ങിപോയ രണ്ട് യാത്രികര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇരുവര്‍ക്കും പരിക്കുകളില്ല. ബുധനാഴ്ച ഉച്ചയോടെ ചുരത്തിലെ ഒമ്പതാം വളവിനും എട്ടാം വളവിനും ഇടയിലെ വീതി കുറഞ്ഞ ഭാഗത്ത് വച്ച് ഓടികൊണ്ടിരുന്ന സ്‌കൂടെറിനു മുകളിലേക്ക് മരം വീഴുകയായിരുന്നു. 

ഇതേതുടര്‍ന്ന് ഒരുമണിക്കൂറോളം ചുരത്തില്‍ ഗതാഗത തടസം നേരിട്ടു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ടിപെര്‍ ഉപയോഗിച്ച് മരം റോഡരികിലേക്ക് തള്ളിമാറ്റി ഗതാഗതം ഭാഗികമായി പുനഃ:സ്ഥാപിച്ചു. പിന്നീട് ഫയര്‍ഫോഴ്‌സ് യൂണിറ്റ് മരം മുറിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചത്.

താമരശ്ശേരി ചുരത്തില്‍ സ്‌കൂടെറിന് മുകളില്‍ മരം പൊട്ടി വീണു; യാത്രികര്‍ അത്ഭുതകരമായി രക്ഷപെട്ടു

Keywords:  Kozhikode, News, Kerala, Tree, Escaped, Injured, Tree fell on top of a scooter in Thamarassery pass; Passengers escaped
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia