ടോവിനോടയുടെ 'കാണെക്കാണെ'യുടെ ടീസര്‍ പുറത്തിറങ്ങി; റിലീസ് സെപ്റ്റംബര്‍ 17ന്

കൊച്ചി: (www.kvartha.com 11.09.2021) നടന്‍ ടോവിനോ തോമസ് നായകനായി എത്തുന്ന ചിത്രം 'കാണെക്കാണെ'യുടെ ടീസര്‍ പുറത്തിറങ്ങി. 'ഉയരെ'യ്ക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സെപ്റ്റംബര്‍ 17ന് സോണി ലിവ് എന്ന ഒടിടി പ്ലാറ്റ് ഫോമിലൂടെ ചിത്രം റിലീസ് ചെയ്യും. ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. 

ബോബി സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 1983, ക്വീന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ഡ്രീംക്യാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ധീന്‍ നിര്‍മിക്കുന്ന ചിത്രമാണ് 'കാണെക്കാണെ'. പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ ആലോക് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. 

Kochi, News, Kerala, Cinema, Entertainment, Video, Tovino's new movie 'Kaanekkane' teaser released; Released on September 17th

ആല്‍ബി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കുന്നത്. സൗന്‍ഡ് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. കല ദിലീപ് നാഥ്.


Keywords: Kochi, News, Kerala, Cinema, Entertainment, Video, Tovino's new movie 'Kaanekkane' teaser released; Released on September 17th

Post a Comment

Previous Post Next Post