Follow KVARTHA on Google news Follow Us!
ad

യുഎസില്‍ ട്രെയിന്‍ പാളംതെറ്റി 3 മരണം; നിരവധി പേര്‍ക്ക് പരിക്ക്

യുഎസില്‍ ആംട്രക് ട്രെയിന്‍ New York, News, World, Death, Injured, Accident, Train
ന്യൂയോര്‍ക്: (www.kvartha.com 26.09.2021) യുഎസില്‍ ആംട്രക് ട്രെയിന്‍ പാളംതെറ്റിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്ന് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. സിയാറ്റിലില്‍ നിന്ന് ചികാഗോയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഉത്തര മൊണ്ടാനയിലാണ് അപകടം. 146 യാത്രക്കാരും 16 ജീവനക്കാരുമാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. 

മൂന്ന് പേര്‍ മരിച്ചതായി ലിബര്‍ടി കൗണ്ടി ഷെരീഫിന്റെ ഓഫിസ് സ്ഥിരീകരിച്ചു. എന്നാല്‍ അപകടത്തില്‍ എത്രപേര്‍ക്കാണ് പരിക്കേറ്റു എന്ന കാര്യത്തില്‍ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെന്ന് എബിസി ന്യൂസ് റിപോര്‍ട് ചെയ്തു. അതേസമയം അപകട കാരണം വ്യക്തമല്ല. നാഷനല്‍ ട്രാന്‍സ്‌പോര്‍ട് സേഫ്റ്റി ബോര്‍ഡ് പാളംതെറ്റലിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.

New York, News, World, Death, Injured, Accident, Train, Three died in Amtrak train derailment in Montana

Keywords: New York, News, World, Death, Injured, Accident, Train, Three died in Amtrak train derailment in Montana

Post a Comment