Follow KVARTHA on Google news Follow Us!
ad

തൊണ്ടിമുതല്‍ പ്രതികള്‍ക്ക് തിരിച്ചു കൊടുത്തുവെന്ന സംഭവം; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തൊണ്ടിമുതല്‍ പ്രതികള്‍ക്ക് തിരിച്ചു കൊടുത്തുവെന്ന സംഭവത്തില്‍ പൊലീസുകാര്‍ക്ക്News, Kerala, Police, Suspension, Accused, Seized
കോട്ടക്കല്‍: (www.kvartha.com 16.09.2021) തൊണ്ടിമുതല്‍ പ്രതികള്‍ക്ക് തിരിച്ചു കൊടുത്തുവെന്ന സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പിടികൂടിയ തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാകാതെ പ്രതികള്‍ക്ക് തിരിച്ചു കൊടുത്തുവെന്നാണ് റിപോര്‍ട്. 

കഴിഞ്ഞ മാര്‍ചിലാണ് സംഭവം. കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ രജീന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സജി അലക്‌സാണ്ടര്‍ എന്നിവരെയാണ് ജില്ല പൊലീസ് മേധാവി സുജിത് ദാസ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. 

News, Kerala, Police, Suspension, Accused, Seized, Suspension for police officers who returned Intoxicating products to accused

കേസില്‍ ഇടനിലക്കാരാനായി നിന്ന ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. പിടിച്ചെടുത്ത ഹാന്‍സ് അടക്കമുള്ള ലഹരി ഉല്‍പന്നങ്ങള്‍ക്ക് പകരം മറ്റ് സാധനങ്ങള്‍ കോടതിയില്‍ ഹാജരാക്കിയെന്നാണ് റിപേര്‍ട്.

Keywords: News, Kerala, Police, Suspension, Accused, Seized, Suspension for police officers who returned Intoxicating products to accused 

Post a Comment