വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 


അഞ്ചല്‍: (www.kvartha.com 24.09.2021) വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയയ്ക്കല്‍ നടുക്കുണ്ടയംചരുവിള പുത്തന്‍ വീട്ടില്‍ മിന്റു-ശാന്തി ദമ്പതികളുടെ മകള്‍ മീര (15) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മുത്തശ്ശിയോടും മാതൃസഹോദരന്മാരോടും ഒപ്പമാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന മീര താമസിച്ചിരുന്നത്. 

മാതാപിതാക്കളും സഹോദരങ്ങളും അകലെയുള്ള മറ്റൊരു വീട്ടിലാണ് താമസം. കിടപ്പുമുറിയില്‍ കയറി വാതിലടച്ച് ഏറെ നേരം കഴിഞ്ഞിട്ടും മീരയെ കാണാതായതോടെ മുത്തശ്ശിയെത്തി വാതിലില്‍ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വീടിന് പിന്‍ഭാഗത്തെ ജനല്‍ പാളി തുറന്ന് നോക്കിയപ്പോഴാണ് മീരയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ചടയമംഗലം പൊലീസെത്തി മൃതദേഹം പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടെത്തിന് അയച്ചു. 

വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Keywords:  News, Kerala, Student, Found Dead, House, Death, Police, Hospital, Student found dead inside house
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia