ചെന്നൈ: (www.kvartha.com 14.09.2021) തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരിയലൂര്‍ സ്വദേശി കനിമൊഴി (17) ആണ് മരിച്ചത്. ഉറങ്ങാനായി മുറിയിലേക്ക് പോയ കനിമൊഴിയെ രാവിലെയാണ് സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കനിമൊഴി ഞായറാഴ്ച പരീക്ഷ എഴുതിയിരുന്നെങ്കിലും തന്റെ പ്രകടനത്തില്‍ അത്ര ആത്മവിശ്വാസം പോരായിരുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്ന കനിമൊഴി നീറ്റ് പരീക്ഷയെ ഭയന്നിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. 12-ാം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയിട്ടും ഡോക്ടറാകാന്‍ സാധിച്ചേക്കില്ലെന്ന് പേടിച്ച് പെണ്‍കുട്ടി വിഷാദത്തിലായിരുന്നുവെന്നും ബന്ധു പറയുന്നു.
മൂന്ന് ദിവസം മുമ്പ് സേലത്ത് നീറ്റ് പരീക്ഷാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സേലം മേട്ടൂര്‍ സ്വദേശി ധനുഷ് എന്ന 18കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ധനുഷ് രണ്ടുതവണ നീറ്റ് പരീക്ഷ എഴുതിയിരുന്നെങ്കിലും ജയിക്കാനായിരുന്നില്ല. ഇത്തവണയും ജയിക്കാന്‍ കഴിയുമോ എന്ന പേടിയാണ് മരണത്തിന് കാരണമെന്നും കുടുംബം പറഞ്ഞു.
FB: Chennai, News, National, Top-Headlines, Found Dead, Death, Student found dead in Tamil Nadu