ചോറ്റാനിക്കര: (www.kvartha.com 21.09.2021) ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുരീക്കാട് ഉദയകവല മലയില്‍ പുത്തന്‍പുരയില്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ അനന്തു (14) ആണ് മരിച്ചത്. അനന്തുവിന് സ്ഥിരമായി മൊബൈല്‍ ഗെയിം കളിക്കുന്ന സ്വഭാവമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഓണ്‍ലൈനായി ഗെയിം കളിക്കുകയും അതിലൂടെ പൈസ നഷ്ടമാവുകയും ചെയ്തത് വീട്ടുകാര്‍ അറിഞ്ഞതിന്റെ വിഷമമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. മാതാവ്: സന്ധ്യ. സഹോദരന്‍: സജിത്ത്. കളമശ്ശേരി മെഡികല്‍ കോളജിലെ പോസ്റ്റുമോര്‍ടെത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ ഇരുമ്പനം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
Keywords: News, Kerala, House, Found Dead, Death, Student, Student found dead in house