നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് പൊട്ടിവീണ് അപകടം; ഒരാള്‍ മരിച്ചു, 4 പേര്‍ക്ക് പരിക്ക്
Sep 26, 2021, 10:07 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 26.09.2021) നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് പൊട്ടിവീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി കാര്‍ത്തിക് (22) ആണ് മരിച്ചത്. കോഴിക്കോട് തൊണ്ടയാട് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സ്ലാബ് ആണ് തകര്‍ന്നുവീണത്.
അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശികളായ തങ്കരാജ്, കണ്ണസ്വാമി, ജീവ, സലീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്ന് പേര്‍ കോഴിക്കോട് മെഡികല്‍ കോളജിലും, ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്.
Keywords: Kozhikode, News, Kerala, Injured, Accident, Death, Slab, Hospital, Slab collapse of building under construction; One died and 4 were injured
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

