Follow KVARTHA on Google news Follow Us!
ad

സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം; 25 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് News, National, School, Injured, Building Collapse, Hospital, Students, Police
ചണ്ഡിഗഢ്: (www.kvartha.com 23.09.2021) സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 25 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്. ഹരിയാന സോനിപത്തിലെ ഗന്നൗറിലാണ് സംഭവം. വിദ്യാര്‍ഥികള്‍ക്കൊപ്പം മൂന്ന് ജോലിക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ടന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍. 

പരിക്കേറ്റവരെ ഗന്നൗര്‍ കമ്യൂനിറ്റി ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണെന്നും അവരെ ഖാന്‍പൂര്‍ പിജിഐ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പൊലീസെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

News, National, School, Injured, Building Collapse, Hospital, Students, Police, School roof collapse in Sonepat injures atleast 25 students

Keywords: News, National, School, Injured, Building Collapse, Hospital, Students, Police, School roof collapse in Sonepat injures atleast 25 students

Post a Comment