ബീജിംഗ്: (www.kvartha.com 20.09.2021) ചൈനയില്‍ ജനവാസ കേന്ദ്രത്തിലെ വാടക കെട്ടിടത്തില്‍ തീപിടുത്തം. അഞ്ചുപേര്‍ മരിച്ചു. എത്ര പേര്‍ക്ക് പരിക്കേറ്റതെന്ന് വ്യക്തമല്ല. തിങ്കളാഴ്ച പുലര്‍ചെ ബെയ്ജിങിലെ ടോങ്ഗ്സു ജില്ലയിലാണ് അപകടം. ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിനായി കണക്ഷന്‍ കെട്ടിടത്തിലേക്ക് എടുത്തതാകാം അപകട കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപായ സൂചന സംബന്ധിച്ച് അലാറാം മുഴങ്ങിയെങ്കിലും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മരിച്ച അഞ്ചുപേര്‍ക്കും പൊള്ളലേറ്റത്. അപകട കാരണം സ്ഥിരീകരിക്കാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Beijing, News, World, Death, Fire, Police, Residential fire in Beijing kills 5