Follow KVARTHA on Google news Follow Us!
ad

കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിച്ച് ഖത്വര്‍

ഖത്വറില്‍ കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിച്ചു Qatar, Doha, News, Gulf, World, COVID-19, Vaccine, Health
ദോഹ: (www.kvartha.com 16.09.2021) ഖത്വറില്‍ കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിച്ചു. രണ്ടാമത്തെ ഡോസെടുത്ത് എട്ടുമാസം പിന്നിട്ട, നിശ്ചിത വിഭാഗങ്ങള്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ബൂസ്റ്റര്‍ ഡോസ് വിതരണത്തിന് ആരംഭം കുറിച്ചത് മദീന ഖലീഫ ഹെല്‍ത് സെന്ററിലാണ്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദേശീയ കോവിഡ് വാക്സിനേഷന് തുടക്കമിട്ടപ്പോള്‍ ഫൈസര്‍-ബയോടെക് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച സ്വദേശി പൗരനായ ഖത്വര്‍ സര്‍വകലാശാല മുന്‍ പ്രസിഡന്റ് ഡോ. അബ്ദുല്ല ജുമ അല്‍ഖുബൈസിക്ക് തന്നെയാണ് ആദ്യ ബൂസ്റ്റര്‍ ഡോസും നല്‍കിയത്. 

  
Qatar, Doha, News, Gulf, World, COVID-19, Vaccine, Health, Qatar begins administering booster dose of Covid-19 vaccine


65 വയസിന് മുകളിലുള്ളവര്‍, കോവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ള വിട്ടുമാറാത്ത രോഗമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസില്‍ നിലവില്‍ മുന്‍ഗണന. ബൂസ്റ്റര്‍ ഡോസിന് അര്‍ഹമായവരെ പ്രാഥമിക പരിചരണ കോര്‍പറേഷന്‍ അധികൃതര്‍ നേരിട്ട് ബന്ധപ്പെടും. യോഗ്യമായവരില്‍ അധികൃതരുടെ അറിയിപ്പ് ലഭിക്കാത്തവരുണ്ടെങ്കില്‍ 4027 7077 എന്ന നമ്പറില്‍ വിളിച്ച് അനുമതി തേടാം.


Keywords: Qatar, Doha, News, Gulf, World, COVID-19, Vaccine, Health, Qatar begins administering booster dose of Covid-19 vaccine.

Post a Comment