പൊതുമരാമത്ത് സെക്രടറിയുടെ മകള്‍ ഫ്‌ളാറ്റില്‍ നിന്ന് വീണുമരിച്ച നിലയില്‍
Sep 16, 2021, 16:38 IST
തിരുവനന്തപുരം: (www.kvartha.com 16.09.2021) സംസ്ഥാന പൊതുമരാമത്ത് സെക്രടറി ആനന്ദ് സിംഗിന്റെ മകള്‍ ഫ്‌ലാറ്റില്‍ നിന്ന് വീണുമരിച്ച നിലയില്‍. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഭവ്യയാണ് മരിച്ചത്. കവടയാറിലെ ഫ്‌ളാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപോര്‍ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. അപകടം നടക്കുമ്പോള്‍ ആനന്ദ് സിംഗ് വീട്ടിലുണ്ടായിരുന്നു. ഉടന്‍ തന്നെ ഭവ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Thiruvananthapuram, News, Kerala, Found Dead, Death, Student, hospital, Police, PWD secretary's daughter found falls to death from flat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.